X

വേള്‍ഡ് ട്രൈഡ് സെന്റര്‍ ഭീകാരാക്രമണം: ഇറാനോട് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി

ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന്‍ 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന് ഇറാനാണ് ഉത്തരവാദിയെന്നും ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് ജഡ്ജി ജോര്‍ ബി ഡാനിയല്‍സ് വ്യക്തമാക്കി.

ഭാര്യയോ ഭര്‍ത്താവോ കൊല്ലപ്പെട്ടതിന് 1.25 കോടി ഡോളര്‍, രക്ഷിതാവോ കുട്ടിയോ കൊല്ലപ്പെട്ടതിന് 85 ലക്ഷം ഡോളര്‍, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി കൊല്ലപ്പെട്ടതിന് 42.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, ആക്രമണം നടന്നതുമുതലുള്ള ഓരോ വര്‍ഷവും 4.96 ശതമാനം വാര്‍ഷിക പലിശയും നല്‍കണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ തുക നല്‍കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.

ഇറാന്റെ ഇസ്്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനും സെന്‍ട്രല്‍ ബാങ്കിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇറാന്റെ പങ്കിന് ഒരു തെളിവുമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സെപ്തംബര്‍ 11 കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇറാനെതിരെ പരാമര്‍ശമില്ല. വിമാനങ്ങള്‍ തട്ടിയെടുത്ത് ആക്രമണം നടത്തിയ റാഞ്ചികളില്‍ ചിലര്‍ ഇറാന്‍ വഴി അഫ്ഗാനിസ്താനിലേക്ക് യാത്ര ചെയ്തിരുന്നുവെന്നത് മാത്രമാണ് ഏക ആരോപണം. ആക്രമണവുമായി ബന്ധപ്പെട്ട് സഊദി അറേബ്യയും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍ കേസ് നിലവിലുണ്ട്.

chandrika: