മുംബൈ: റെയില്‍വേ ട്രാക്കില്‍ വീണ വ്യക്തിയെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥ. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടെ ഒരാള്‍ ട്രാക്കിലേക്ക് തലകറങ്ങി വീഴുകയായിരുന്നു.

മഹാരാഷ്ട്രയിലാണ് സംഭവം.കൂടെ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കാതിരുന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം വനിതാ ഓഫിസര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയി. ജീവന്‍ പണയം വച്ച് ട്രാക്കില്‍ വീണയാളെ രക്ഷപ്പെടുത്തുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.