X

ഉറുഗ്വോയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

രാത്രി നടന്ന മല്‍സരത്തില്‍ പറങ്കിപ്പട 2-0ന് ഉറുഗ്വോയെ പരാജയപ്പെടുത്തി ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ടുഗോളിനാണ ്‌വിജയം. ആദ്യപകുതിയില്‍ ആരും ഗോളടിക്കാതിരുന്ന കടുകിടതെറ്റാത്ത മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ കളിക്കാര്‍തന്നെയാണ് ഒരുപടിക്ക് മികച്ചുനിന്നത്. 54-ം മിനുറ്റിലായിരുന്നു ബ്രൂണോയുടെ വലചലിപ്പിക്കല്‍. ബ്രൂണോ റൊണോള്‍ഡോക്ക് നല്‍കിയ ഹെഡര്‍ പ്രതീക്ഷിച്ച് ഗോളി ചാടിയതാണ് ഗോളായി മാറിയത്. ഇഞ്ച്വറി സമയത്തെ പെനാല്‍ട്ടിയാണ് ബ്രൂണോയുടെ അടിയിലൂടെ ഗോള്‍ വലയിലാക്കിയത്. -2-0.

ഫ്രാന്‍സിനും ബ്രസീലിനും ശേഷം ഖത്തര്‍ ലോകകപ്പില്‍ നോക്കൗട്ട് ഉറപ്പിക്കുന്ന മുന്നാമത് ടീമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എച്ചിലെ രണ്ടാം മല്‍സരത്തില്‍ ബ്രുണോ ഫെര്‍ണാണ്ടസ് രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് മൂന്ന് പോയിന്റ് സമ്മാനിച്ചത്. സ്വന്തം പേരിലാണ് ഗോളെന്ന് സി.ആര്‍ കരുതുകയും ചെയ്തിരുന്നു. പിന്നിട് ഔദ്യോഗിക സ്ഥിരീകരണം വന്നു. ഉറുഗ്വായി സംഘത്തില്‍ എഡില്‍സണ്‍ കവാനിയുണ്ടായിരുന്നു. പക്ഷേ പോര്‍ച്ചുഗീസ് ഡിഫന്‍സിനെ കബളിപ്പിക്കാനായില്ല. എഴുപതാം മിനുട്ടിലാണ് ലൂയിസ് സുവാരസ് ഇറങ്ങിയത്.ആദ്യമിനുട്ടില്‍ തന്നെ നല്ല നീക്കവും നടത്തി. അവസാനത്തിലായിരുന്നു ഹാന്‍ഡ്‌ബോളും പെനാല്‍ട്ടിയും. ബ്രുണോ അത് ഗോളാക്കി.

 

Chandrika Web: