ആദ്യ മത്സരത്തില്‍ മെക്‌സികോട് ഏറ്റ തോല്‍വിക്ക് ശേഷം കാത്തുകാത്തിരുന്ന് ഒടുവില്‍ ജര്‍മ്മനിക്ക് ജീവശ്വാസം. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്‍മ്മനി സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് മതിയാകുമായിരുന്നില്ല. ലോക ചാമ്പ്യന്മാരായി വന്ന് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയുടെ വക്കോളമെത്തിയ ശേഷമാണ് ജര്‍മ്മനിയുടെ അര്‍ഹിച്ച മടങ്ങിവരവ്.

ആദ്യ വിസില്‍ മുഴങ്ങിയതു മുതല്‍ അവര്‍ ആ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ജര്‍മ്മനിയുടെ ശ്രമമത്രയും. തുടക്കം മുതല്‍ ഒടുക്കം വരെ സ്വീഡിഷ് ഗോള്‍ മുഖത്ത് പോസ്റ്റ് നിരന്തരം പിടിച്ചുലക്കിയ ആക്രമണങ്ങളാണ് ജര്‍മ്മനി അഴിച്ചുവിട്ടത്. എന്നാല്‍ ഒരു ഘട്ടത്തിലും ഭാഗ്യം തുണക്കാതിരുന്ന ലോക ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ സ്വീഡന്‍ ആദ്യം വല ചലിപ്പിക്കുകയും ചെയ്തു. 32#ാ#ം മിനുട്ടില്‍ ഓലാ ടൊയ്‌വോനിന്റെ വകയായിരുന്നു സ്വീഡന്റെ ഗോള്‍. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ജര്‍മ്മനി പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാര്‍ക്കോ റ്യൂസിന്റെ ഗോളിലൂടെ സമനില പിടിച്ചു. 81ാം മിനുട്ടില്‍ ജെറോം ബോട്ടെങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തംഗ സംഘമായി ചുരുങ്ങിയെങ്കിലും ജര്‍മ്മനി ആക്രമണത്തിനു മൂര്‍ച്ച കുറച്ചില്ല. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് നിര്‍ഭാഗ്യത്തിന്റെ നിഴലില്‍ ജര്‍മ്മനിക്ക് നഷ്ടമായത്. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിലായിരുന്നു ടോണി ക്രൂസിലൂടെ ജര്‍മ്മനിയുടെ വിജയ ഗോള്‍ പിറന്നത്.
ഗ്രൂപ്പ് എഫില്‍ ഇതോടെ ആറ് പോയിന്റുമായി മെക്‌സിക്കോ ഒന്നാം സ്ഥാനത്തും മൂന്നു വീതം പോയിന്റുമായി ജര്‍മ്മനിയും സ്വീഡനും രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെമൂന്നാം മത്സരം ഇതോടെ ഇരുക ക്ഷികള്‍ക്കും നിര്‍ണായകമായി. ജര്‍മ്മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്‌സിക്കോയുമാണ് മൂന്നാം മത്സരത്തില്‍ എതിരാളികള്‍.