X

സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. 65 വയസ്സായിരുന്നു. കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
1983 ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തമ്പി കണ്ണന്താനം സിനിമാലോകത്തെത്തിയത്.
രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് തമ്പി കണ്ണന്താനത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

chandrika: