X

മേളയുടെ ഉദ്ഘാടകൻ അടൂർ; സിനിമ പിൻവലിച്ച് ജിയോ ബേബി

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ” ഫ്രീഡം ഫൈറ്റ് ” എന്ന സിനിമ പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി. ജാതി വിവേചനമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടർ ശങ്കർ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് അടൂർ സ്വീകരിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു.

web desk 3: