മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്‌റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും നടി പാര്‍വതി പിന്‍മാറിയതായി നിര്‍മാതാവ് വെളിപ്പെടുത്തുന്നു.

ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന വി.എം വിനു സംവിധാനം ചെയ്ത് ഭാമയും റഹ്മാനും അഭിനയിച്ച മറുപടി എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് പാര്‍വതിയെ ആയിരുന്നു. എന്നാല്‍, താരം അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 11 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ട ശക്തമായ കഥാപാത്രമായിരുന്നു അത്. എന്നിട്ടും ബജറ്റ് ഗ്ലാമറും കുറവാണെന്ന് പറഞ്ഞ് പാര്‍വതി പിന്‍മാറുകയായിരുന്നു. ചാനലുകളിലും അഭിമുഖങ്ങളിലും ഇരുന്ന് വാചകമടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ടെന്നും ബെഡി പറഞ്ഞു.

.

ബെഡിയുടെ കുറിപ്പ്: