india

രണ്‍ബീര്‍ കപൂറിന്റെ സിനിമാ സെറ്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

By Chandrika Web

July 30, 2022

മുംബൈ: നടന്‍ രണ്‍ബീര്‍ കപൂറിന്റെ സിനിമാ ഷൂട്ടിങ് സെറ്റില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 32കാരനായ മനീഷാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ അന്തേരിയിലാണ് അപകടമുണ്ടായകത്.

അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപത്തെ ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. അഗ്നിരക്ഷാസേനയുടെ എട്ടു യൂണിറ്റുകളെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.