വാഷിങ്ടണ്‍ : അമേരിക്കയിലെ ടെക്‌സാസിലെ ഹോസ്പിറ്റലില്‍ ഗര്‍ഭപാത്രം മാറ്റി വെച്ച സ്ത്രീ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. ഡാല്ലാസിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ഇതാദ്യമായാണ് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആരോഗ്യമുള്ള കുഞ്ഞിന് ജനിക്കുന്നത്. ആണ്‍ കുഞ്ഞും മാതാവും സുഖമായിരിക്കുന്നെന്നും ഇവര്‍ സ്വകാര്യത ആവിശ്യപ്പെടുന്നതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും പരീക്ഷണ അധികൃതര്‍ പറഞ്ഞു.

വന്ധ്യതാ ചികില്‍സ, ഗര്‍ഭപാത്രം മാറ്റി വെക്കല്‍ തുടങ്ങി ശസ്ത്രക്രിയകളില്‍ പല നൂതന പരിക്ഷണങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ആരോഗ്യമുള്ള കുഞ്ഞ് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ഗര്‍ഭപാത്രം മാറ്റിവച്ച് നാലാഴ്ചയ്ക്കുള്ളില്‍ ആര്‍ത്തവം ഉണ്ടാവണം. എന്നാല്‍ മാത്രമേ ശസ്ത്രക്രിയ വിജയിച്ചുവെന്ന് പറയാന്‍ സാധിക്കൂ. ഇതിനു ശേഷമാണ് ഐ.വി.എഫിലൂടെ ഗര്‍ഭധാരണത്തിനുള്ള ചികില്‍സ ആരംഭിക്കുക. വൈദ്യശാസ്ത്ര രംഗത്തെ പുതിയ നേട്ടമാണിത്.