ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസത്തിനിടെ വര്‍ദ്ധിച്ചത് 23 മടങ്ങ്. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍ നിന്നാണ് ആസ്തി വര്‍ധിച്ച വിവരം പുറത്തായത്.

തെരഞ്ഞടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നാണ് ലോകേഷിന്റെ ആസ്തി 14.5 കോടിയില്‍ നിന്ന് 330 കോടിയായി വര്‍ദ്ധിച്ചത് വ്യക്തമാക്കുന്നത്.