X
    Categories: CultureMoreViews

കാലവര്‍ഷക്കെടുതി: മാറ്റിവെച്ച പരീക്ഷകളും അലോട്ട്‌മെന്റുകളും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പരീക്ഷകളും അലോട്ട്‌മെന്റുകളും മാറ്റിവെച്ചു. പി.എസ്.സി, റെയില്‍വേ തുടങ്ങിയ പരീക്ഷകള്‍, വിവിധ സര്‍വകലാശാല അലോട്ട്‌മെന്റുകള്‍ എന്നിവയാണ് മാറ്റിവെച്ചത്.

മാറ്റിവച്ച പരീക്ഷകള്‍

  • റെയില്‍വേ20, 21 തിയ്യതികളില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ് & ടെക്‌നീഷ്യന്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കേരളത്തില്‍ പരീക്ഷാകേന്ദ്രം ലഭിച്ചവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തില്‍നിന്നുള്ളവര്‍ക്കുമാണ് പരീക്ഷ മാറ്റിവച്ചത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരീക്ഷയില്‍ മാറ്റമില്ല.
  • കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ ജോയിന്റ് ഡയറക്ടര്‍ (ഐ.ഇ.സി.), അസിസ്റ്റന്റ് ഡയറക്ടര്‍ (വി.ബി.ഡി.), ഡിസ്ട്രിക്ട് സൂപ്പര്‍വൈസര്‍ (ഐ.സി.ടി.സി.), ഡിവിഷണല്‍ അസിസ്റ്റന്റ് (എം.ആന്‍ഡ്.ഇ.), ഫിനാന്‍സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ് 19ന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിവെച്ചതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ആരോഗ്യ സര്‍വകലാശാല

  • ഓഗസ്റ്റ് 20, 21 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അലോട്ട്‌മെന്റുകള്‍

  • എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 23ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടി. അഞ്ച് മണിക്കുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള മോപ്പ്അപ്പ് കൗണ്‍സലിങ് 28ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിന് ഓഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടിയിട്ടുണ്ട്.
  • പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മഹാത്മഗാന്ധി സര്‍വകലാശാല അലോട്ട്‌മെന്റ് മാറ്റിവെച്ചു. ബിരുദ/ബിരുദാനന്തര/ബി.പി.എഡ്/ ബി.എല്‍.ഐ.എസ്.സി പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി സര്‍വകലാശാല പിന്നീട് അറിയിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: