കണ്ണൂര്‍: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രം വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ട് കാരണം കുറുമാത്തൂര്‍, പൊക്കുണ്ട്, ചെങ്ങളായി, ശ്രീകണ്ഠപുരം, മയ്യില്‍ മേഖലകളില്‍ ജനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഈ മേഖലകളിലേക്ക് അടിയന്തരമായി 10 ബോട്ട് അയക്കാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

ഒരു മണിക്കൂറിനകം പോലീസ് 10 ബോട്ടുകള്‍ തയ്യാറാക്കി ഇവിടെ എത്തിക്കും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 10 ബോട്ട് കൂടി തയ്യാറാക്കി നിര്‍ത്തും. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫിഷറീസ് വകുപ്പ് ബോട്ട് സജ്ജമാക്കാനും യോഗം തീരുമാനിച്ചു.കണ്ണൂര്‍ നഗരത്തിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.

. കൊ​ട്ടി​യൂ​രി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ട്ടി​യൂ​രി​ന് സ​മീ​പം അ​ട​ക്കാ​ത്തോ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യും ന​ൽ​കി​യി​ട്ടു​ണ്ട്.ജില്ലയിലെ മലയോര മേഖലകളിലെ പുഴകളിൽ പലതും കുതിയോലിച്ച് ഒഴുകുകയാണ്.കൊട്ടിയൂർ കണ്ടപ്പനത്ത് റോഡിൽ മരം കടപുഴകി വൈദ്യുത കമ്പിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.


ജില്ലയുടെ പലമേഖലകളിലും ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്തുകൊണ്ടിരിക്കുകയാണ് .കണ്ണൂർ നഗരത്തിലടക്കം മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി .പലയിടത്തും ഇന്നലെ വൈകിട്ട് മുതൽ വൈദ്യുതി ബന്ധം നിലച്ചു.വളപട്ടണം പുഴ പലയിടങ്ങളിലായി കരകവിഞ്ഞൊഴുകുകയാണ്.മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ദേശീയ പാതയിൽ പലയിടത്തും ഗതാഗത തടസവും നേരിടുന്നു.