X

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ക്യാമ്പ് ഓഫീസായി പീവീസ് മിറാഷ്

മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി അവരിലൊരാളായി നിലമ്പൂരിന്റെ ജനനായകന്‍ പി.വി അബ്ദുല്‍ വഹാബും ചേര്‍ന്നതൊടെ മുസ്്്‌ലിംലീഗ് ഏറ്റെടുത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാവുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ എം.പിയുടെ ഓഫീസും വസതിയും. പത്ത് ദിവസത്തോളമായി മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി നിലമ്പൂരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ സംഗമിക്കുന്നതും ചുമതലയേല്‍പ്പിച്ച ദൗത്യമേറ്റെടുത്ത് ആ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതും എം.പിയുടെ ഓഫീസ് മുറ്റത്ത് നിന്നാണ്. രാവിലെ ആറ് മണിയോടെ വൈറ്റ്ഗാര്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ക്കുള്ള നിര്‍ദേശങ്ങളും ആവശ്യവസ്തുക്കളും ലഭിച്ചെന്ന് ഉറപ്പുവരുത്തുന്ന അദ്ദേഹം രാത്രി ഏറെ വൈികി തിരിച്ചെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെല്ലാം ഏര്‍പ്പെടുത്തി അവര്‍ക്ക് വിളമ്പിയാണ് മടങ്ങുന്നത്. ഇതിനിടയില്‍ വി.കെ.എം.ഷാഫി, സി.എച്ച് അബ്ദുല്‍ കരീം, അന്‍വര്‍ഷാഫി ഹുദവി എന്നിവരുമായി ചേര്‍ന്ന് ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തൊട്ടടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമയം കണ്ടെത്തി. ഇതിനൊപ്പം തന്നെ പാര്‍ലമെന്റംഗമെന്ന നിലയില്‍് കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാതാറിലെ എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പി ഓടിയെത്തി. ദത്തെടുത്ത ഗ്രാമങ്ങളില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടത്തുകാര്‍ക്ക് അത്യാവശ്യമായി എത്തിച്ചു നല്‍കേണ്ട എല്ലാ സൗകര്യമങ്ങളും സര്‍ക്കാര്‍ സഹായങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തു. വിവിധ കോളനികളില്‍ കഴിയുന്ന ആദിവാസികളുടെയും പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആവശ്യങ്ങളും ദുരിതങ്ങളും മന്ത്രി എ.കെ ബാലനെ നേരില്‍കണ്ട് ബോധിപ്പിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീട്ടുപകരണങ്ങളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പിക്കായി. നിലമ്പൂര്‍ യതീംഖാന മുഖേനയും അല്ലാതെയും ദുരിതബാധിതര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണകിറ്റുകളും അവശ്യസാധനങ്ങളും ഇിതിനോടകം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ നിന്ന് നിലമ്പൂരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിലമ്പൂരിന്റെ പ്രിയ നേതാവ് പി.വി അബ്ദുല്‍ വഹാബ്‌

web desk 1: