കോഴിക്കോട് പെരുമണ്ണയിൽ സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഏഴു കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.

കഴിഞ്ഞദിവസം  വൈകിട്ട് ചായക്കൊപ്പം കഴിച്ച പലഹാരത്തിന് നിന്നാണ് ഭക്ഷ്യവിഷബാധ എന്ന് സംശയിക്കുന്നു. ചർദ്ദി അടക്കമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഏതാനും കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.  എന്നാൽ കൂടുതൽ കുട്ടികൾ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.