ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ബിജെപി നേതൃനിരയിലേക്ക് അമിത് ഷാ മോദി കൂട്ട്‌കെട്ട് വന്നതില്‍ കടത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു മുന്‍ സൈനികന്‍ കൂടിയായ സിങ്. കുളിമുറിയില്‍ വീണതിനെ തുര്‍ന്ന് കോമയിലായ മുന്‍ മന്ത്രി കഴിഞ്ഞ ആറു വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.

മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.