രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്.കോഴിക്കോട് പെട്രോളിന് 108 രൂപ 40 പൈസയായി. ഡീസലിന് 101 രൂപ 84 പൈസയായി വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്.