X

ഗ്രേസ് മാര്‍ക്കില്ലാതെ സാരംഗിന് ഫുള്‍ എ പ്ലസ്; കണ്ണീരോര്‍മ്മയായി സാരംഗ്

തിരുവനന്തപുരം: കല്ലമ്പലത്ത് ഓട്ടോറിക്ഷ അപകടത്തില്‍ മരിച്ച സാരംഗിന് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. 122913 ആണ് സാരംഗിന്റെ രജിസ്റ്റര്‍ നമ്പര്‍. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ സാരംഗ് പ്രശസ്ത ഫുടുബോള്‍ താരമായിരുന്നു.

മെയ് 13ന് ആശുപത്രിയില്‍ പോയി മടങ്ങവെ കല്ലമ്പലത്ത് വെച്ച് ഓട്ടോ മറിഞ്ഞാണ് ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ ബിനേഷ് കുമാര്‍-രജനി ദമ്പതികളുടെ മകനായ സാരംഗ് (15) മരിച്ചത്. കല്ലമ്പലം നഗരൂര്‍ റോഡില്‍ വടകോട്ട് കാവിന് സമീപമായിരുന്നു അപകടം.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ സാരംഗിന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

സാരംഗിന്റെ വേര്‍പാടിന് പിന്നാലെ അദ്ദേഹത്തിന്റെ അവയങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കി. ആറു പേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്.

webdesk13: