kerala
സിപിഎം അന്നു നടത്തിയത് പ്രാകൃതസമരം സെക്രട്ടേറിയറ്റ് വളയലില്‍ പ്രതിഷേധം ആളിക്കത്തുമെന്ന് കെ സുധാകരന്

എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും നിരക്കു കുത്തനേ കൂട്ടിയ പിണറായി സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നൂറുകോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിനും മേലേ ജനവികാരം ഇളകിമറിയുമെന്നും എല്ലാ ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്ത് ചരിത്രസംഭവമാക്കണമെന്നും സുധാകരന് അഭ്യര്‍ത്ഥിച്ചു.
പത്തുവര്‍ഷംമുമ്പ് ഒരു വ്യാജാരോപണത്തിന്റെ പേരില്‍ ജനങ്ങളെ മുന്മുനയില് നിര്‍ത്തി സിപിഎം നടത്തിയപോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യുഡിഎഫ് നടത്തുന്നത്. അവര്‍ അന്ന് തിരുവനന്തപുരം നഗരം മുഴുവന്‍ രാപകല്‍ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തില്‍ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തെപോലും സിപിഎം സ്വാധീനിച്ചെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ ആരോപണങ്ങളെയും കശക്കിയെറിഞ്ഞു.
പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയില്‍ സഹികെട്ടാണ് ഇത്തരമൊരു സമരത്തിലേക്ക് യുഡിഎഫിന് ഇറങ്ങേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങള്‍ കടന്നുപോകുമ്പോഴാണ് പിണറായി സര്‍ക്കാര്‍ കഠാര കുത്തിയിറക്കുന്നതുപോലെ വെള്ളക്കരം, വീട്ടുകരം, ഭൂനികുതി, കെട്ടിടനികുതി തുടങ്ങിയവ പതിന്മടങ്ങായി വര്‍ധിപ്പിച്ചത്. വെള്ളം, വൈദ്യുതി, പെട്രോള്‍/ഡീസല്‍ തുടങ്ങിയ എല്ലാ അവശ്യസര്‍വീസുകളുടെയും അവശ്യസാധനങ്ങളുടെയും വില കുത്തനേ കൂട്ടുകയും ചെയ്തു. എഐ ക്യാമറ പദ്ധതി ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത് സര്‍ക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാന്‍ നടപ്പാക്കിയ ഗൂഢപദ്ധതിയാണ്. ഇത്രയെല്ലാം ആരോപണം ഉയര്‍ന്നിട്ടും വാ തുറക്കാന്‍പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അതുപോലും ഒഴിവാക്കി ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്.
പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷംകൊണ്ട് നടത്തിയ തീവെട്ടിക്കൊള്ളയുടെയും ജനവിരുദ്ധ നടപടികളുടെയും സമ്പൂര്‍ണ ചിത്രം നാളെ (ശനി) യുഡിഎഫ് അവതരിപ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കുന്ന തീവ്രമായ വേദനകളും യാതനകളും ഇതില്‍നിന്ന് വായിച്ചെടുക്കാം. പിണറായി സര്‍ക്കാരിനെതിരേ നടത്തുന്ന ഒരു ജീവന്മരണ പോരാട്ടമായാണ് സെക്രട്ടേറിയറ്റ് വളയലിനെ കോണ്‍ഗ്രസ് കാണുന്നത്. കേരളത്തിലുടെനീളം ഇതിന്റെ അലയൊലികള്‍ ഉയരുക തന്നെ ചെയ്യും. പുനഃസംഘടന പൂര്‍ത്തിയാക്കുന്നതോടൊപ്പം ജനകീയവിഷയങ്ങള്‍ തുടര്‍ന്നും ഓരോന്നായി ഏറ്റെടുത്ത് പിണറായി സര്‍ക്കാരിനെതിരേ എല്ലാ മേഖലകളിലും പോര്‍മുഖങ്ങള്‍ തുറക്കുമെന്ന് സുധാകരന് പറഞ്ഞു.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala7 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന