X

ഷാനിമോള്‍ക്കെതിരെ ജി.സുധാകരന്‍ നടത്തിയത് മലമ്പുഴയില്‍ അച്യുതാനന്ദനും ആലത്തൂരില്‍ വിജയരാഘവനും നടത്തിയതിന്റെ ബാക്കി: വി.ടി ബല്‍റാം

അരൂര്‍: ഷാനിമോള്‍ ഉസ്മാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഇതിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷത്ത് മത്സരിക്കുന്ന സ്ത്രീകളെ ഹീനമായി അധിക്ഷേപിക്കുന്ന സി.പി.എം നേതാക്കളുടെ പതിവുശൈലിയുടെ ഭാഗം തന്നെയാണ് ജി.സുധാകരന്റെ ഷാനിമോള്‍ ഉസ്മാനെതിരായ പരാമര്‍ശമെന്ന് ബല്‍റാം പറഞ്ഞു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

തെരഞ്ഞടുപ്പില്‍ തങ്ങളുടെ എതിര്‍പക്ഷത്ത് മത്സരിക്കുന്ന സ്ത്രീകളെ ഹീനമായി അധിക്ഷേപിക്കുന്ന സി.പി.എം നേതാക്കളുടെ പതിവ് ശൈലിയുടെ ഭാഗം തന്നെയാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്റെ വകയായി ഇത്തവണ ഉണ്ടായിരിക്കുന്നത്. മുന്‍പ് മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനും ആലത്തൂരില്‍ എ വിജയരാഘവനും ചെയ്തതും ഇതുതന്നെ.

നവോത്ഥാന കേരളം ഭരിക്കുന്ന മന്ത്രി എന്നതിനപ്പുറം സി.പി.എം നേതാവ് കൂടിയാണ് സുധാകരന്‍ എന്നതുകൊണ്ട് സാംസ്‌ക്കാരിക, മാധ്യമ മേഖലകളില്‍ നിന്നൊന്നും ഇതിനെതിരെ ഒരു വാക്ക് പോലും ഉയര്‍ന്നുവരില്ല എന്ന് നമുക്കറിയാം. എന്നാല്‍ അരൂരിലെ സാധാരണക്കാരുടെ പ്രതിഷേധം ഉയരുക തന്നെ ചെയ്യും, ജനാധിപത്യത്തിന്റെ ഭാഷയില്‍, ജനവിധിയുടെ രൂപത്തില്‍.

web desk 1: