X

കോഴിക്കോട് കൂടത്തായിയിലെ ആറു പേരുടെ മരണങ്ങള്‍ കൊലപാതകം തന്നെ; ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്നതാണെന്ന് നിഗമനം

കോഴിക്കോട്: കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്ത ബന്ധുക്കളായ ആറു പേര്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചതിലെ അന്വേഷണം സിനിമയെ വെല്ലുന്ന വഴിത്തിരിവിലേക്ക്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ബന്ധുക്കള്‍ തന്നെയാണ് ആറുപേരെയും കൊന്നതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. മരിച്ച ആറുപേരുടെയും ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കുറ്റസമ്മതം നടത്തിയതിനാല്‍ ഉടന്‍ അറസ്റ്റുണ്ടായേക്കും. പിണറായി മോഡല്‍ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. 2002നും 2016നും ഇടയിലാണ് ആറുപേരുടെയും മരണം.

ടോം തോമസിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്തു.

തെളിവുശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം വെള്ളിയാഴ്ച മൃതദേഹങ്ങള്‍ അടക്കംചെയ്ത കല്ലറകള്‍ തുറന്നുപരിശോധിച്ചിരുന്നു. നാലുപേരെ കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ടുകല്ലറകളിലാണ് അടക്കിയിരുന്നത്. രണ്ടുപേരെ കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിലും. മൂന്നു കല്ലറകളും തുറന്ന അന്വേഷണസംഘം, ആറു മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ വിശദമായി പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എട്ട് ഫൊറന്‍സിക് ഡോക്ടര്‍മാര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എല്ലാ മൃതദേഹങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കണ്ണൂര്‍ ഫൊറന്‍സിക് ലാബിലേക്കയച്ചു.

2011 ഒക്ടോബറിലാണ് ടോം തോമസിന്റെ മകന്‍ റോയി മരിച്ചത്. ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ മകള്‍ ആല്‍ഫൈനും പിന്നീട് ഭാര്യ ഫിലിയും മരിച്ചു. ഇതേത്തുടര്‍ന്ന് റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം കഴിച്ചു. പിന്നീട് കുടുംബത്തിന്റെ സ്വത്തുക്കള്‍ മുഴുവനും ജോളിയുടെ പേരിലേക്കു മാറ്റിയതാണ് പരാതിക്കിടയാക്കിയത്. റോയിയുടെ ഇളയസഹോദരന്‍ അമേരിക്കയിലുള്ള റോജോയാണ് പരാതിനല്‍കിയത്. വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഈ പരാതി അന്വേഷിച്ച െ്രെകംബ്രാഞ്ച് റോയിയുടെ മരണവും അന്വേഷിച്ചു. മരണകാരണമായ സയനൈഡ് വന്ന വഴിയെപ്പറ്റിയുള്ള അന്വേഷണമാണ് മറ്റ് അഞ്ചുപേരുടെയും മരണത്തിലെ സമാനതകളിലെത്തിയത്. സ്വത്തുതര്‍ക്കം പിന്നീട് ഒത്തുതീര്‍ന്നു. പക്ഷേ, മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു.

2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ തളര്‍ന്നുവീണ് മരിക്കുകയായിരുന്നു. സൂപ്പില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതാണ് മരണകാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ലക്ഷണം ഇവര്‍ കാണിച്ചതായി ഇവരുടെ മകള്‍ അന്വേഷണസംഘത്തിനു മൊഴിനല്‍കിയിട്ടുണ്ട്.

2011ല്‍ ടോം തോമസിന്റെ മകന്‍ റോയി തോമസ് കുഴഞ്ഞുവീണുമരിച്ചപ്പോള്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തു. ഇത് എവിടെനിന്നു വന്നതാണെന്നകാര്യം അന്നു പോലീസ് അന്വേഷിച്ചില്ല. ബാക്കിയുള്ളവരുടെ മരണവും സമാനരീതിയിലാണെന്നാണ് െ്രെകം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

web desk 1: