കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം.

മൂന്നു പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.