X
    Categories: gulfNews

അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

അബുദാബി: അബുദാബിയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു.

അബുദാബി ഖാലിദിയയില്‍ തിങ്കളാഴ്ച  യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

ഫയര്‍സര്‍വ്വീസും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.

പരുക്കേറ്റവരെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. പരുക്കറ്റവരില്‍ മലയാളികളുമുണ്ടെന്നാണറിയുന്നത്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

web desk 3: