X

ജര്‍മന്‍ ഫുട്‌ബോള്‍ താരം ജെറാദ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍, ബയേണ്‍ മ്യൂണിക് ഫുട്‌ബോള്‍ ഇതിഹാസം ജെറാദ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. ജര്‍മന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

1972ല്‍ ലോകകപ്പ് നേടിയ സമയത്തും 1974ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സമയത്തും ജര്‍മന്‍ ടീമില്‍ ഉണ്ടായിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ നെതര്‍ലന്റിനെതിരെ ഗോള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് ജര്‍മന്‍ ലീഗ് കിരീടങ്ങള്‍, നാല്‍ ഡിഎഫ്ബി കപ്പുകള്‍ എന്നിവ ഉള്‍പെടെ നിരവധി ബഹുമതികള്‍ ബയേണ്‍ മ്യൂണികിനൊപ്പവും നേടി.

യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു ജെറാദ് മുള്ളര്‍. 15 വര്‍ഷം ബയേണിനായി കളിച്ച അദ്ദേഹം 566 ഗോളുകളാണ് ഇക്കാലയളവില്‍ സ്‌കോര്‍ ചെയ്തത്.

web desk 1: