X

ജര്‍മ്മന്‍ ക്യാമ്പിന് ആശ്വാസം റഷ്യന്‍ ലോകകപ്പിന് ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രമുഖ താരം

മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഡിഫന്റര്‍ ജെറോം ബോട്ടങിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയില്‍ നടക്കുന്ന ലോകകകപ്പിന് ജര്‍മനിയുടെ ടീം പ്രഖ്യാപിക്കും മുമ്പ് ആരോഗ്യം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

 

റയലിനെതിരായ മത്സരത്തിലെ 34-ാം മിനുട്ടില്‍ പന്തിനായി ഓടുന്നതിനിടെ ഇടതു തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബോട്ടങ് മൈതാനം വിട്ടത്. ഇതിനു ബയേണിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് റയല്‍ രണ്ടു ഗോള്‍ നേടിയിരുന്നു.ലോകകപ്പ് 50 ദിവസം മാത്രം അകലെ നില്‍ക്കെ ബോട്ടങിന്റെ സേവനം ജര്‍മനിക്ക് ലഭ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്. ടീമിലെത്തിയാലും മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബോട്ടങിന് കളിക്കാനായേക്കില്ല. 29-കാരന് ലോകകപ്പ് കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ബയേണ്‍ കോച്ച് യുപ് ഹെന്‍ക്‌സ് പറഞ്ഞു.

chandrika: