ന്യൂഡല്‍ഹി:ഒക്ടോബര്‍ 15 മുതല്‍ പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടിന്റെ വില നിശ്ചയിച്ചു. ഒരു ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന്റെ വില 3146 രൂപയാണ്. ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കുന്നവര്‍ക്ക് വിലയില്‍ അമ്പതു രൂപയുടെ കിഴിവ് നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ബാങ്കുകള്‍, സ്‌റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി ഗോള്‍ഡ് ബോണ്ട് നിക്ഷേപിക്കാം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ എല്ലാ മാസവും ബോണ്ട് പുറത്തിറക്കും. കാലാവധി കഴിയുമ്പോള്‍ ബോണ്ട് പണമാക്കാം. നിലവിലുള്ള സ്വര്‍ണത്തിന്റെ വില ലഭിക്കും.