കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയും ഒരു ഗ്രാമിന് 4,390 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,755 ഡോളറിലാണ് വ്യാപാരം.

ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ പവന് 400 രൂപയുടെ വര്‍ധനയാണുള്ളത്.