X
    Categories: indiaNews

സ്വര്‍ണവില ഇനിയും കുറയുമെന്ന് വിദഗ്ധര്‍; നിക്ഷേപകരില്‍ ആശങ്ക

മുംബൈ: വരുംദിനങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും യു.എസ് കറന്‍സി കരുത്തു നേടുന്നതും സ്വര്‍ണത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ചക്കിടെ എട്ടായിരം രൂപയോളം കുറവാണ് പത്തു ഗ്രാമില്‍ ഉണ്ടായിട്ടുള്ളത്. പത്തു ഗ്രാമിന് 60000 വരെ ഉയര്‍ന്ന ശേഷമാണ് വില 52155 ലേക്ക് താഴ്ന്നത്.

സ്വര്‍ണ വിലയില്‍ 20-30 ഡോളറിന്റെ കുറവുണ്ടാകും എന്നാണ് ജംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ശാന്തിഭായ് പട്ടേല്‍ അഹമ്മദാബാദ് മിററിനോട് പറഞ്ഞത്. ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇ.ടി.എഫിലെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാകും എന്ന് മൊണാര്‍ക് നെറ്റ്‌വര്‍ത്ത് കാപിറ്റല്‍ എംഡി വൈഭവ് ഷായും പറയുന്നു.

ഡോളറിനെതിരെയുള്ള വിനിമയത്തില്‍ രൂപ നേരിയ തോതില്‍ കരുത്തു നേടിയതാണ് ഇപ്പോഴത്തെ ഇടിവില്‍ പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ 43 പൈസയുടെ വര്‍ദ്ധനയാണ് യു.എസ് കറന്‍സിക്കെതിരെ ഉണ്ടായത്. എന്നാല്‍ ശനിയാഴ്ച മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണത്തിന് ഒരു ശതമാനം വില കൂടി. നിലവില്‍ പത്തുഗ്രാമിന് 51399 രൂപയാണ് വില. വെള്ളി കിലോയ്ക്ക് 51,399 രൂപയും. വില കൂടിയിട്ടും റെക്കോര്‍ഡ് വിലയ്ക്കും അയ്യായിരം രൂപ താഴെയാണ് സ്വര്‍ണം നില്‍ക്കുന്നത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിപണി കരുത്തോടെ തന്നെ നിലനില്‍ക്കുകയാണ്. ട്രായ് ഔണ്‍സിന് 1949 ഡോളറാണ് വെള്ളിയാഴ്ചയിലെ വില.

Test User: