കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 280 രൂപ വര്‍ധിച്ച് 34,440 രൂപയായി. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,305 ആയാണ് ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നിരുന്നു.

പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു.