കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3480രൂപയിലാണ് വ്യാപാരം നടക്കുന്നത്. 28,000 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.