X

ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ഏകദേശം 85 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്.

ഇയാളുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് തുന്നല്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് വീണ്ടും ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വരാത്തിനുള്ളില്‍ നിന്ന് ക്യാപ്സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലും യാത്രക്കാരില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

 

webdesk14: