കൊച്ചി: സ്വര്‍ണ വില ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായി വില. ഒരു ഗ്രാമിന് 4,740 രൂപയും സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,840 രൂപയായി ആണ് വില ഉയര്‍ന്നത്. ഗ്രാമിന് 4,730 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധന ഔണ്‍സിന് 1946 ഡേളറിലാണ് വ്യാപാരം നടക്കുന്നത്.

സെപ്തംബര്‍ ഒന്നിന് സ്വര്‍ണ വില 37,800 രൂപയായി ഉയര്‍ന്നിരുന്നു. ഇതുവരെ സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

സെപ്റ്റംബര്‍ അഞ്ചിന് സ്വര്‍ണ വില 37,360 രൂപയായി കുറഞ്ഞിരുന്നു. ഇതാണ് സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്. നാലു ദിവസം കൊണ്ട് പവന് 480 രൂപയായിരുന്നു കുറഞ്ഞത്.