കൊച്ചി: തുടര്‍ച്ചയായി വില കൂടിയതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,280 രൂപയാണ് വില. ഗ്രാമിന് 4,660 രൂപയും.

രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റമില്ലാതെ സ്വര്‍ണ വില. ഔണ്‍സിന് 1,889 ഡോളറിലാണ് വ്യാപാരം. സ്വര്‍ണ വില ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,360 രൂപയും ഒരു ഗ്രാമിന് 4,670 രൂപയുമായിരുന്നു വില.

സംസ്ഥാനത്ത് രണ്ടു ദിവസം കൊണ്ട് പവന് 560 രൂപ കൂടിയിരുന്നു. 24ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.