ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ശബ്ദ രേഖ ചര്‍ച്ചയാകുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ആസാറാം ഈക്കാര്യം പറയുന്നത്. അതേസമയം ശബ്ദരേഖ ആസാറാം ബാപ്പുവിന്റേത് തന്നെയാണെന്ന് ജയില്‍ അധികൃതരും സമ്മതിച്ചു. വെള്ളിയാഴ്ച 6.30ന് സബര്‍മതി ആശ്രമത്തിലെ തന്റെ ശിഷ്യനായ സാദക്കിനോടാണ് സംസാരിക്കവെയാണ് നല്ലദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന് പറഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മരണംവരെ ജീവപരന്ത്യം ശിക്ഷയാണ് കോടതി വിധിച്ചത്

അതേസമയം ജയില്‍ അധികൃതരുടെ അനുവാദപ്രകാരമായിരുന്നു ആസാറാം ഫോണ്‍ വിളിച്ചതെന്നും തടവുകാര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ 80 മിനിറ്റ് ഫോണ്‍ വിളിക്കാന്‍ അനുവാദമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ബാപ്പു ഫോണ്‍ വിളിച്ചത്. ഇൗ സംഭാഷണത്തിന്റെ റെക്കോഡിങ്ങാവാം ഇതൊന്നും ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ ഡിഐജി വിക്രം സിങ് പറഞ്ഞു. ഈ സംഭാഷണം അവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാവാമെന്നും വിക്രം സിങ് കൂട്ടിച്ചേര്‍ത്തു.