ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടിയായി കോടതിവിധി. അറവുശാലകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാറിന്റെ നയത്തിന് തിരിച്ചടിയായാണ് അലഹബാദ് ഹൈക്കോടതി വിധി.

മാംസാഹാരം കഴിക്കല്‍ വ്യക്തികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും വ്യക്തമാക്കിയ അലഹബാദ് ഹൈക്കോടതി, അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കവെയാണ് കോടിതി വിധി വന്നത്.

സര്‍ക്കാര്‍ നടപടിക്കെതിരെ 27ഓളം ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അറവുശാലകള്‍ക്കായി സര്‍ക്കാര്‍ പുതിയ ലൈസന്‍സ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പഴയ ലൈസന്‍സും റദ്ദാക്കിയതും പുതുക്കി എത്രയും പെട്ടെന്ന് നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചതായാണ് വിവരം.