Culture
മോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് സ്പീക്കര്; പരാമര്ശത്തിനെതിരെ ബി.ജെ.പി എം.പി രംഗത്ത്

അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര് രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില് മെഗാ ബ്രാഹ്മിന് ബിസിനസ് സമ്മിറ്റില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണന് ഒബിസിക്കാരനായിരുന്നു. കൃഷ്ണനെ ഭഗവാനാക്കിയത് ഋഷിവര്യന് സാന്ദീപനിയാണെന്നും ത്രിവേദി കൂട്ടിച്ചേര്ത്തു. ബ്രാഹമണ സമുദായം ഇന്ത്യക്ക് വന് സംഭാവനകളാണ് നല്കിയിട്ടുള്ളത്. ഇതില് അഞ്ച് രാഷ്ട്രപതിമാരും, ഏഴ് പ്രധാനമന്ത്രിമാരും ഉള്പ്പെടും. ഇതിനു പുറമെ 50 മുഖ്യമന്ത്രിമാരെയും 50ലധികം ഗവര്ണ്ണര്മാരെയും 27 ഭാരതരത്ന വിജയികളെയും ഏഴ് നോബല് സമ്മാനാര്ഹരെയും ബ്രാഹ്മണര് രാജ്യത്തിന് നല്കി. അറിവു സ്വായത്തമാക്കിയ എല്ലാവരും ബ്രാഹ്മണരാണ്. അംബേദ്കറും മോദിയുമെല്ലാം ഈ അര്ത്ഥത്തില് ബ്രാഹ്മണ ഗണത്തില് ഉള്പ്പെടും. അംബേദ്കറിനു ആ പേര് സമ്മാനിച്ചത് ബ്രാഹ്മണനായ ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം ബ്രാഹ്മണ സമുദായം ലക്ഷ്യം വെച്ചിട്ടില്ല. അവര് അനേകരുടെ വിജയത്തിന് പിന്നില് പ്രവര്ത്തിച്ചു. ദൈവങ്ങളെ സൃഷ്ടിച്ചത് പോലും ബ്രാഹ്മണരാണ്. ക്ഷത്രിയനായിരുന്ന ശ്രീരാമനെ ദൈവമാക്കിയത് ഋഷിമാരാണ്. ആട്ടിടയനായ കൃഷ്ണന് പിന്നാക്ക വിഭാഗത്തില്പ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ ദൈവമാക്കിയത് ബ്രാഹ്മണനായ സാന്ദീപനിയാണ്. അറിവു നേടിയ ബ്രാഹ്മണ സമുദായത്തിന്റെ സൃഷ്ടിക്കളാണ് രാജാക്കന്മാരും ദൈവങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം ത്രിവേദിയുടെ ‘ബ്രാഹ്മണ’ പരാമര്ശത്തിനെതിരെ ബി.ജെ.പി എം.പി ഉദിത് രാജ് പരസ്യമായി രംഗത്തെത്തി. രാജേന്ദ്ര ത്രിവേദിയുടെ പരാമര്ശം അധിക്ഷേപാര്ഹവും അനഭിലഷണീയവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ നിങ്ങള് എന്തിനാണ് പാര്ട്ടിയെ മോശവരുത്തുന്നതെന്നും ഉദിത് രാജ് ചോദിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില് ദേശീയപാതയില് വിള്ളല് രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്ത്തിവെച്ചു
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്വേ സ്റ്റേഷനുകള് ഇന്നത്തോടെ പ്രവര്ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില് ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്ദിച്ച് ഹിന്ദുത്വവാദികള്
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്