X
    Categories: indiaNews

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 93 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക.
89 സീറ്റുകളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 63.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. കഴിഞ്ഞ 27 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ ഈ തെരഞ്ഞെടുപ്പിലും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ഭരണമുറപ്പിക്കാന്‍ 92 സീറ്റുകളിലെങ്കിലും വിജയിക്കണം.അഹമ്മദാബാദ്, അര്‍വല്ലി, പഠാന്‍, ഗാന്ധിനഗര്‍ തുടങ്ങി 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 932 മണ്ഡലങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

ഡിസംബര്‍ അഞ്ചിന് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എക്‌സിറ്റ് പോളുകള്‍ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടുകള്‍ ഡിസംബര്‍ 8 ന് എണ്ണും.

web desk 3: