അഹമ്മദാബാദ്: ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഹൈക്കോടതിയുടെ വിധി.
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സപ്രസിന്റെ ട്രെയിന്‍ കോച്ചുകള്‍ അഗ്നിക്കിരയാക്കിയ കേസിലെ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനൊപ്പം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ട പരിഹാരം നല്‍കാനും കോടതി വിധിച്ചു.
2011ല്‍ പ്രത്യേക കോടതി 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി. അതേസമയം,
വിധിയില്‍ അന്നത്തെ ബിജെപി സര്‍ക്കാരിനെതിരെയും കോടതി രൂക്ഷമായി വിമര്‍ശനം നടത്തി.
സര്‍ക്കാരിനു ക്രമസമാധാനം ഉറപ്പുവരുത്താനിയില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
2002 ഫെബ്രുവരി 27നായിരുന്നു ഗോധ്രയില്‍ കരസേവകര്‍ യാത്ര ചെയ്ത തീവണ്ടിക്ക് അക്രമികള്‍ തീവെച്ചത്. സംഭവത്തില്‍ 52 കരസേവകരാണ് കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുജറാത്തില്‍ മുസ്‌ലിം വിരുദ്ധ കലാപം നടക്കുകയായിരുന്നു. കലാപത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Be the first to write a comment.