X
    Categories: gulfNews

യുഎഇയുടെ അഭിമാനം വാനോളം ഉയര്‍ത്തി സാറ ബിന്‍ത് യൂസുഫ്; ആഗോള സ്വാധീന പട്ടികയില്‍ ഇടം

ദുബൈ: ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ നൂറ് വനിതകളുടെ പട്ടികയില്‍ യുഎഇ സാങ്കേതിക വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേല്‍നോട്ടക്കാരിയുമായ സാറ ബിന്‍ത് യൂസുഫ് അല്‍ അമീറി. യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍.

ജൂലൈയില്‍ യുഎഇ വിക്ഷേപിച്ച ബഹിരാകാശ ദൗത്യമായ അല്‍ അമലിന്റെ പിന്നണിയില്‍ ഇവര്‍ സജീവമായി ഉണ്ടായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറായി തൊഴില്‍ ജീവിതം തുടങ്ങിയ സാറ പിന്നീട് ബഹിരാകാശ ഗവേഷണത്തിലേക്ക് ചുവടു മാറുകയായിരുന്നു.

സാറയുടെ നേട്ടത്തെ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. അവരെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിന്‍ലന്‍ഡ് ഭരണാധികാരി സന്ന മാരിന്‍, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന് നേതൃത്വം നല്‍കുന്ന സാറ ഗില്‍ബര്‍ട്ട് തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

Test User: