X

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുവഴി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തി തുടങ്ങി

ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ ഹജജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി എത്തി തുടങ്ങി. കേരളത്തിലെ പ്രമുഖ ട്രാവല്‍സുകള്‍ മുഖേനെ എത്തിയ ഹാജിമ്മാരും വിവിധ മതസംഘടനകളുടെ നേതൃത്വത്തിലെത്തിയ ഹാജിമാരുമടക്കം ഇന്നെലെ നാലായിരത്തിലധികം ഹാജിമാര്‍ മദീനയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയ്യതി മുതല്‍ മദീന വിമാന താവളം വഴി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ അമ്പത്തിയയ്യാരം ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് യാത്രയായി കൊണ്ടിരിക്കുകയാണ്.കേരളത്തില്‍ നിന്ന് ജിദ്ധവിമാന താവളം വഴി എത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാര്‍ പത്ത് ദിവസത്തോളം മക്കയില്‍ താമസിക്കുകയും വിശുദ്ധ ഉംറ നിര്‍വ്വഹിക്കുകയും ചെയ്ത ശേഷമാണ് മദീന സന്ദര്‍ശനത്തിനായി എത്തി കൊണ്ടിരിക്കുന്നത്. ചില ഗ്രൂപ്പുകള്‍ കേരളത്തില്‍ നിന്ന് മദീന വിമാന താവളം വഴി നേരിട്ടെത്തുന്നുമുണ്ട്

മദീനയില്‍ എട്ട് ദിവസത്തെ താമസത്തിനും പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനവും കഴിഞ്ഞ ശേഷം ദുല്‍ഹജജ് അഞ്ചോടെ എല്ലാ ഹാജിമാരും വിശുദ്ധ ഹജ്ജ് കമ്മങ്ങള്‍ക്കായി മക്കയിലേക്ക് തിരിക്കും പിന്നിട് ജിദ്ധവിമാന താവളംവഴിയാവും നാട്ടിലേക്ക് തിരിക്കുക . പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആനമങ്ങാട് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയ സമസ്തയുടെ പ്രമുഖരായ നേതാക്കളും കേരള നദ്വത്തുല്‍ മുജാഇദീന്‍, സമസ്ത (എ പി) വിഭാഗമടക്കമുള്ളവരുടെ ഗ്രൂപ്പുകളും ഇന്നലെ മുതല്‍ മദീനയിലെത്തിയിട്ടുണ്ട്.വിവിധ സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പല വര്‍ണ്ണത്തിലുള്ള മുഖമക്കനകളണിഞ്ഞ ഹജജുമ്മാരുടെ കൂട്ടങ്ങളാല്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ ഇനിയുള്ള നാളുകള്‍ തിങ്ങി നിറയും..

webdesk11: