Connect with us

kerala

ഹജ്ജ്; തീർഥാടകർക്ക് പരമാവധി 47 കിലോ ബാഗേജ്; ഉപയോഗിക്കേണ്ടത് നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകൾ

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി ഭാരം 47 കിലോഗ്രാം. ഇതുസംബന്ധിച്ച സർക്കുലർ പ്രസിദ്ധീകരിച്ചു. നേരത്തേ, 54 കിലോഗ്രാം വരെ അനുവദിച്ചിരുന്നു. 20 കിലോ ഭാരം ഉൾക്കൊള്ളുന്ന രണ്ട് ബാഗേജുകളും ഏഴ് കിലോ ഉൾക്കൊള്ളുന്ന ഹാൻഡ് ബാഗുമാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്.

നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകളാണ് യാത്രയിൽ ഉപയോഗിക്കേണ്ടത്. പെട്ടി 75 സെൻറിമീറ്റർ നീളവും 55 സെൻറിമീറ്റർ വീതിയും 28 സെൻറിമീറ്റർ ഉയരവുമുള്ളവയാകണം. 55 സെൻറിമീറ്റർ നീളവും 40 സെൻറിമീറ്റർ വീതിയും 23 സെൻറിമീറ്റർ ഉയരവുമുള്ളതായിരിക്കണം ഹാൻഡ് ബാഗ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കർഷിച്ച രീതിയിലുള്ള ബാഗേജ് അല്ലാത്തവ വിമാനത്താവളങ്ങളിൽ തടയും. ബാഗേജിൽ പേര്, കവർ നമ്പർ, വിലാസം, എംബാർക്കേഷൻ പോയൻറ് തുടങ്ങിയവ രേഖപ്പെടുത്താം.

വിമാനത്താവളങ്ങളിൽ ബാഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ടാൽ കണ്ടെത്താനുമാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഏകീകൃത ബാഗേജ് സംവിധാനത്തിന്‍റെ ഭാഗമായി ഹജ്ജ് കമ്മിറ്റി തന്നെ ബാഗുകൾ വിതരണം ചെയ്തിരുന്നു.

ഇതിനെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഒഴിവാക്കിയത്. കൂടാതെ, തീർഥാടകർ സംസം വെള്ളം സൗദിയിൽനിന്ന് മടങ്ങുന്ന സമയത്ത് കൈവശം കരുതേണ്ടതില്ല. ഓരോ തീർഥാടകർക്കും നാട്ടിൽ തിരിച്ചെത്തുന്ന സമയത്ത് വിമാനത്താവളങ്ങളിൽനിന്ന് വിമാനകമ്പനികൾ മുഖേന അഞ്ച് ലിറ്റർ വീതം സംസം വെള്ളം നൽകും.

kerala

എഡിജിപി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സ്; നിയമസഭയില്‍ ആഞ്ഞടിച്ച് വിടി സതീശന്‍

കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യമായി ഉന്നയിച്ചത് താനാണെന്നും സതീശന്‍ പറഞ്ഞു.

Published

on

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഭരണപക്ഷത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഡിജിപി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സാണെന്നും ഇത്രയൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും എഡിജിപി അവിടെ നില്‍ക്കുകയാണെന്നും സതീശന്‍ ആരാഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യമായി ഉന്നയിച്ചത് താനാണെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടികാഴ്ച മുഖ്യമന്ത്രി അറിയാതെ നടന്നതാണെങ്കില്‍ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കള്ളപ്പണക്കേസില്‍ ബിജെപി പ്രസിഡന്റിനെ ഭരണപക്ഷം സഹായിച്ചെന്നും ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുണ്ടായ കാലതാമസമാണ് കേസ് തള്ളി പോകാന്‍ കാരണമായതെന്നും വി ടി സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

കോഴിക്കോട് കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

Published

on

കോഴിക്കോട് കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം. സ്ത്രീയാണ് മരിച്ചിട്ടുള്ളത്. ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവമ്പാടിയില്‍ നിന്ന് വരുന്ന ബസ് പുല്ലൂരാമ്പാറയില്‍ വെച്ചാണ് പുഴയിലേക്ക് വീണത്. കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്.

പുഴയിലേക്ക് വീണ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പുഴയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരുന്നുണ്ട്. ക്രെയിനുപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

Continue Reading

kerala

ലഹരിക്കേസ് സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ

Published

on

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഹാ..ഹാ..ഹി..ഹു എന്നാണ് പ്രയാഗ മാർട്ടിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് വിലയിരുത്തൽ.

Continue Reading

Trending