Connect with us

kerala

ഹജ്ജ്: ഇന്ന് നാലു വിമാനങ്ങള്‍; 848 വനിതകള്‍ മക്കയിലേക്ക്; കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതം

ഇന്ന് വൈകീട്ട് 6.25-നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടും

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ശനിയാഴ്ച നാലു വിമാനങ്ങളിലായി 848 വനിതകള്‍ മക്കയിലേക്കു പുറപ്പെടും. കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതവും കൊച്ചിയില്‍നിന്ന് 413 പേരുമാണ് യാത്രയാകുക. കരിപ്പൂരില്‍നിന്ന് പുലര്‍ച്ചെ 4.20-നും രാവിലെ 8.25-നും വിമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് 6.25-നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടും. കൊച്ചിയില്‍നിന്ന് രാവിലെ 11.30-ന് സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച കരിപ്പൂരില്‍നിന്ന് പുലര്‍ച്ചെ 4.20, രാവിലെ 9.35, വൈകീട്ട് 6.35 എന്നീ സമയങ്ങളില്‍ വിമാനങ്ങള്‍ വനിതാ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തി. കൊച്ചിയില്‍നിന്ന് വെള്ളിയാഴ്ച 11.32-ന് പുറപ്പെട്ട വിമാനത്തില്‍ 215 പുരുഷന്‍മാരും 198 സ്ത്രീകളും യാത്രയായി. കണ്ണൂരില്‍നിന്ന് ശനിയാഴ്ച സര്‍വീസുകളില്ല. ഞായറാഴ്ച പുലര്‍ച്ചെ 1.45-നാണ് അടുത്ത ഹജ്ജ് സര്‍വീസ്.

നാളെ കരിപ്പൂരില്‍നിന്ന് രാവിലെ ഒന്‍പതിനും വൈകീട്ട് 6.35-നും വിമാനം പുറപ്പെടും. കൊച്ചിയില്‍നിന്ന് ഞായറാഴ്ച സര്‍വീസില്ല. ലക്ഷദ്വീപില്‍നിന്നുള്ള 164 തീര്‍ഥാടകര്‍ തിങ്കളാഴ്ച കൊച്ചിയില്‍നിന്നു പുറപ്പെടും. ഇവര്‍ കഴിഞ്ഞ ദിവസംതന്നെ കപ്പല്‍ മുഖേന കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവം; കുടുംബം സമരത്തിലേക്ക്

ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ്

Published

on

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ കുടുംബം സമരത്തിലേക്ക്. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് നല്‍കിയതിലാണ് കുടുംബം സമരത്തിലേക്ക് ഇറങ്ങുന്നത്. ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് അപൂര്‍വ വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭകാലത്തെ സ്‌കാനിങുകളില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

Continue Reading

kerala

യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞു, ലൈംഗിക ചുവയോടെ സംസാരിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്‌

ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

Published

on

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പൊലീസ് ആണ് കേസെടുക്കുകയായിരുന്നു.

അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

നേന്ത്രപ്പഴം, മുരിങ്ങക്കായ, കിഴങ്ങുവര്‍ഗങ്ങള്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും.

Published

on

ശബരിമല സീസണിനൊപ്പം തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും എത്തിയതോടെ പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തില്‍ സീസണ്‍ അല്ലാത്തതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറയുകയും ചെയ്തതോടെ വന്‍വിലക്കയറ്റമാണ് പച്ചക്കറി വിപണിയില്‍.

നേന്ത്രപ്പഴം, മുരിങ്ങക്കായ, കിഴങ്ങുവര്‍ഗങ്ങള്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും. തക്കാളിക്കും വില കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. പച്ചക്കറി വാങ്ങാനെത്തുന്നവര്‍ വില ചോദിച്ച് തിരിച്ചുപോവുന്ന സ്ഥിതിയാണെന്ന് വ്യാപാരികള്‍ പറയുന്നു. തുച്ഛവിലക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്കുവരെ 6070 ആണ് കിലോക്ക് വില.

വലിയുള്ളി, വെളുത്തുള്ളി തുടങ്ങിയവക്ക് നേരത്ത വര്‍ധിച്ച വില കുറഞ്ഞിട്ടില്ല. മുരിങ്ങക്കായ കിലോക്ക് 450 വരെയാണ് ഇപ്പോള്‍ ചില്ലറ വിപണിയി?ലെ വില. പാളയം മൊത്തവിപണിയില്‍ 320 മുതല്‍ 350 വരെ നല്‍കണം. ഒരുകിലോ നേന്ത്രപ്പഴത്തിന് 7075 രൂപ വേണം. മൊത്തവിപണയില്‍ 6065 ആണ് വിലയെന്നും ഇതിലും കൂടിയാല്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്നുകരുതിയാണ് ഈ വിലക്ക് വില്‍ക്കുന്നതെന്നും ചില്ലറ വ്യാപാരികള്‍ പറയുന്നു.

മുരിങ്ങ – 450

നേന്ത്രപ്പഴം – 70-75

പച്ചക്കായ – 50-60

തക്കാളി – 45-50

വലിയുള്ളി – 75-80

കാരറ്റ് – 80-90

ബീറ്റ് റൂട്ട് – 80-90

വെണ്ട – 60

കാബേജ് – 50

കൂർക്കൽ – 100

പാവക്ക – 40

Continue Reading

Trending