X

കഴിഞ്ഞവർഷം ഹജ്ജ് ചെയ്തവർക്ക് സ്ത്രീകൾക്കൊപ്പം മഹ്‌റമായി അപേക്ഷിക്കാം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിച്ച പുരുഷന്മാർക്ക് മഹ്‌റമായി സ്ത്രീകളോടൊപ്പം ഹജ്ജ് കർമ്മത്തിത്തിന് അപേക്ഷിക്കാൻ അവസരം നൽകുമെന്ന് ഹജ്ജ് മന്ത്രാലയം . പിതാവ്, സഹോദരൻ, ഭർത്താവ് , മകൻ തുടങ്ങിയവർക്കാണ് ഹജ്ജിനെത്തുന്ന സ്ത്രീകളെ അനുഗമിക്കുന്നതിന്ന് അനുമതി നൽകുക. അതേസമയം സ്‌ത്രീകൾക്ക് മഹ്‌റം ആനുകൂല്യം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സഊദിയിൽ താമസിക്കുന്ന ജിസിസി രാജ്യങ്ങളിലുള്ളവർ ഹജ്ജ് കർമത്തിനുള്ള അപേക്ഷ നൽകേണ്ടത് അതാത് രാജ്യങ്ങളിലെ ഹജ്ജ് ഏജൻസികൾ വഴിയാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഏത് രാജ്യത്താണോ തിരിച്ചറിയൽ കാർഡുള്ളത് അവിടെ നിന്നുള്ള ഹജ്ജ് ക്വാട്ട വഴി മാത്രമാണ് അവസരമുണ്ടാവുക.
സഊദിയിലുള്ള ഹജ്ജ് കമ്പനികൾ വഴി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. സഊദിയിൽ ഇഖാമയോ ബത്താക്കയോ കൈവശമുള്ളവർക്ക് മാത്രമേ സഊദിയിലുള്ള കമ്പനികളിൽ ഹജ്ജിന് അപേക്ഷിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ഇക്കൊല്ലം ഇരുപത് ലക്ഷത്തിലേറെ പേർക്കാണ് ഹജ്ജിനുള്ള അനുമതി നൽകുന്നത്. പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

Chandrika Web: