X
    Categories: MoreViews

രാഷ്ട്രീയ നയം വ്യക്തമാക്കി ഹമാസ്

ദോഹ: ഹമാസുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിട. പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കിയത് മറ്റാരുമല്ല. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിഷേല്‍.
സംഘടനയുടെ രൂപീകരണഘട്ടത്തില്‍ ഉണ്ടാക്കിയ ‘1988 ചാര്‍ട്ടര്‍’ ദോഹയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചത്.
പഴയ ചാര്‍ട്ടര്‍ ആ കാലഘട്ടത്തിന്റെ അഥവാ 30 വര്‍ഷം മുമ്പുള്ള കാലത്തിന്റെ ഉത്പന്നമാണെന്നും ഇന്ന് നാം ജീവിച്ചിരിക്കുന്ന ലോകം അന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്; ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള നയനിലപാടുകളാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്നും ഖാലിദ് മിഷേല്‍ പറഞ്ഞു. അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹമാസ് നേതാവ് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
നൂറു ശതമാനം ജനാധിപത്യ സംഘടന തന്നെയാണ് ഹമാസ് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം തുറന്നു പറഞ്ഞു.

പലസ്തീനിലെ നിലവിലെ പരിതസ്ഥിതികളുമായി യോജിക്കുന്ന നയങ്ങള്‍ കൈക്കൊള്ളുവാനും ഇസ്രയേലുമായും ഇതര രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പരിശോധിക്കാനും പര്യാപതമായ നയരൂപീകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4 വര്‍ഷത്തെ നിരന്തര ചര്‍ച്ചകള്‍ക്ക ശേഷമാണ് നവീകരിച്ച രേഖകള്‍ തയാറാക്കിയതെന്നും മിഷേല്‍ പറഞ്ഞു.

ഇസ്രയേലുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കുന്നതല്ല. അതെല്ലാം തികച്ചും രാഷ്ടീയപ്രേരിതവും നാടകീയവുമായിരിക്കുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഹമാസ് നേതാവ് വ്യക്തമാക്കി.

chandrika: