X

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലന്‍ഡ്, ഇന്ത്യ 126ാംമത്

ഫിന്‍ലന്‍ഡിനെ കുറിച്ച് കേള്‍ക്കാത്തവരുണ്ടോ?. എന്നാല്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്. തുടര്‍ച്ചയായ ആറാം വര്‍ഷവും എറ്റവും സന്തുഷ്ടരായ ജനങ്ങള്‍ താമസിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. യുഎന്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷ്യന്‍സ് നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഇക്കുറിയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തിയത്. 137 രാജ്യങ്ങളില്‍ നിന്നാണ് ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്.

ഡെന്‍മാര്‍ക്കും ഐസ്‌ലെന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷവും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇങ്ങനെ തന്നെയാണ് നിലനിന്നിരുന്നത്. 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഈ വര്‍ഷം ഇസ്രായേല്‍ നാലാം സ്ഥാനത്തെത്തി. നെതര്‍ലാന്‍ഡ്‌സ് 5ാം സ്ഥാനത്താണ്. സ്വീഡന്‍, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ്, എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍.

ഏറ്റവും അസന്തുഷടമായ രാജ്യങ്ങളായി ഇക്കുറിയും അഫ്ഗാനിസ്ഥാനും, ലെബനനും തുടര്‍ന്നു. ഇന്ത്യ 126ാം സ്ഥാനത്താണ്. പാകിസ്ഥാന്‍, നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാഖ് എന്നിവര്‍ക്ക് താഴെയാണ് ഇന്ത്യ. റഷ്യയും യുക്രയ്‌നും പോലും യുന്ധത്തിന് ശേഷവും ഇന്ത്യയേക്കാള്‍ മുന്നിലാണ്.

webdesk13: