തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ കലക്ടറേറ്റ് മാര്‍ച്ചിനിടയില്‍ ശ്രീ അനില്‍ അക്കരെ എം.എല്‍.എയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ ക്ഷേത്ര പരിസരവും തൃശൂര്‍ പുത്തന്‍പള്ളി പരിസരവും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും ബാങ്കുകളും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.