X

വര്‍ഷാരംഭം സന്തോഷാരവം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഹാട്രിക്ക് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് പോരില്‍ ആന്ധ്രാപദേശിനെ നിലംപരിശയാക്കി കേരളാ ടീം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി കേരളം മുന്നോട്ട് കുതിക്കുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുമായി കേരളമാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

മത്സരത്തിലുടനീളം കേരളം ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് കേരളം മുന്നിലെത്തി. അതേസമയം നിരവധി ഗോളവസരങ്ങളും കേരളം നഷ്ടപ്പെടുത്തി. 16ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ഗോളടി തുടങ്ങിയത്. 19ാം മിനിറ്റില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആന്ധ്ര വരുത്തിയ പിഴവ് മുതലാക്കി മുഹമ്മദ് സലീം കേരളത്തിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് അബ്ദുല്‍ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ 52ാം മിനിറ്റില്‍ നാലാം ഗോളും നേടി. നിജോ എടുത്ത കോര്‍ണറില്‍ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 62ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഘ്‌നേഷിലൂടെ കേരളം ഗോള്‍ പട്ടിക അഞ്ചാക്കി പഞ്ചാക്കി.

webdesk13: