Connect with us

crime

‘വിദേശത്തുനിന്ന് വന്നിട്ട് ചെലവ് ചെയ്തില്ല’; സുഹൃത്തിനെ മര്‍ദിച്ച് മാല കവര്‍ന്നു, പ്രതി പിടിയില്‍

പ്രതി അഞ്ചുമാസത്തിനുശേഷമാണ് പൊലീസ് പിടിയിലായത്.

Published

on

സുഹൃത്തിനെ മര്‍ദിച്ച് ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റുചെയ്തത്. ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ മാല പൊട്ടിച്ച് കടന്ന പ്രതി അഞ്ചുമാസത്തിനുശേഷമാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാന്‍ സുഹൃത്തായ അരുണ്‍ പൊടിയന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആകാശിനെ മൂവരുംചേര്‍ന്ന് മര്‍ദിക്കുകയും കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതി ദീപു ബൈക്കില്‍ സഞ്ചരിക്കവെ വള്ളികുന്നം സംസ്‌കൃത സ്‌കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുല്‍ (28), അരുണ്‍ പൊടിയന്‍ (27) എന്നിവരെ നേര േത്ത റിമാന്‍ഡുചെയ്തിരുന്നു.

crime

ബംഗ്ലാദേശില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Published

on

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്‍ ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്‍ തകര്‍ത്തത്.

ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപജില്ലാ നിര്‍ബാഹി ഓഫീസര്‍ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഒരാള്‍ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച സ്ട്രെച്ചറില്‍ കിടക്കുകയും മറ്റൊരാള്‍ സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്‍ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതായും രണ്ടാമന്‍ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്‍ എസ്പി അബ്ദുല്‍ ജലീല്‍ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍, താന്‍ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മോക്സുദൂര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്‍ ആരോപിച്ചു.

‘ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്‍ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്‍ ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സജീവമായി ശ്രമിക്കുന്നു’- ബം?ഗ്ലാദേശ് ഡിഫന്‍സ് റിസര്‍ച്ച് ഫോറം എക്‌സില്‍ കുറിച്ചു.

Continue Reading

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം; എസ്.ഐക്ക് പരുക്ക്

ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്.

Published

on

കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. സിപിഒമാരായ പ്രവീണ്‍, നിഖില്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപസംഘം പൊലീസിന് നേരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ രാത്രി എട്ടരയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച് ബാറില്‍ ബഹളം വച്ചത്. ഇത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. ആനന്ദ് ബാബു, അശ്വിന്‍ ബാബു, മനുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. മദ്യപസംഘത്തെ ബാറില്‍ നിന്ന് പുറത്തിറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നതിനിടെ മദ്യപസംഘം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. അതേസമയം ഇവരെത്തിയ വാഹനങ്ങളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Continue Reading

Trending