X

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ശനിയാഴ്ച ഒമ്പത് കുട്ടികള്‍ക്കൂടി മരിച്ചു. മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് 130 കുട്ടികള്‍ ചികിത്സയിലാണ്.
മുസാഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. 61 കുട്ടികളാണ് ഈ ആശുപത്രിയില്‍ മാത്രം മരിച്ചത്.

സ്വകാര്യ ആശുപത്രിയായ കെജ്രിവാള്‍ ആശുപത്രിയില്‍ 14 കുട്ടികളാണ് മരിച്ചത്. ശക്തമായ പനിയും തലവേദനയുമാണ് രോഗത്തിന്റെ ലക്ഷണം. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ജൂണ്‍ 22 വരെ സര്‍ക്കാര്‍ അവധി നല്‍കി.

വേനല്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിക്കുന്നത്. വൈസ് പടരുന്നതുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് അസുഖബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

web desk 3: