Connect with us

kerala

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി.

Published

on

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. രണ്ടുപേരും കുടുംബങ്ങളായി രണ്ട് സ്ഥലത്താണ് താമസം. രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു.

ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഈ ആഴ്ചമുതല്‍

നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

Published

on

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്.

വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.

Continue Reading

kerala

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കൊല്ലം ചിറയിൽ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി

ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Published

on

കൊയിലാണ്ടി കൊല്ലം ചിറയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസ് (19) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. നല്ല ആഴമുള്ള ചിറയാണിത്. ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങള്‍

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്.

Published

on

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്‌നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന പാണക്കാടിന്റെ പെരുമയില്‍ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേസമയം ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ലോക ക്രിസ്തീയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Continue Reading

Trending