X

കനത്ത മഴയും കാറ്റും; എറണാകുളം ഇൻഫോപാർക്ക് ബെവ്കോ പ്രീമിയം ഔട്ട്ലെറ്റില്‍ ആയിരത്തോളം മദ്യക്കുപ്പികൾ വീണു പൊട്ടി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വീശിയടിച്ച കാറ്റില്‍ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വലിയ നാശനഷ്ടം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ഇന്‍ഫോ പാര്‍ക്കിന് സമീപം മരം വീണ് 25 ഇലവന്‍ കെ വി പോസ്റ്റുകളും തകര്‍ന്നു.

കൊച്ചിയില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. അതിശക്തമായ കാറ്റില്‍ ഇന്‍ഫോ പാര്‍ക്ക് ഫേസ് ടു മുതല്‍ സബ് സ്റ്റേഷന്‍ വരെയുള്ള മേഖലയില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് 25 ഇലവന്‍ കെവി പോസ്റ്റുകള്‍ തകര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തി മരങ്ങള്‍ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടര്‍ന്നു. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

 

 

webdesk14: